Sunday, January 11, 2009

yaathra

ഞാനാരാണ്..?

അതറിയാനുള്ള ഒരു യാത്രയിലാണ് ഞാന്‍.
എന്റെയീ യാത്രയില്‍ മത സംഹിതകളോ,
രാഷ്ട്രീയ നിര്‍വ്വചനങ്ങളൊ തത്വശാസ്ത്രങ്ങളോ
ഒന്നും എനിക്ക് കൂട്ടിനില്ല.

സുനാമിയും ഭൂമികുലുക്കവും കൊടുംകാറ്റുമെല്ലാം
മനുഷ്യന് പ്രകൃതി നല്‍കുന്ന ഓരോ ജീവിത പാഠങ്ങളാണ്.
പക്ഷെ മനുഷ്യന്‍ അത് തിരിച്ചറിയാതെ പോകുന്നു.
എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ആവേശത്തില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു.
ഒടുവില്‍ ഒന്നും നേടാനാവാതെ ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍
പ്രകൃതി മനുഷ്യനെ നോക്കി ചിരിക്കുന്നുണ്ടാവില്ലെ?

എന്റെ യാത്ര കാശിയിലേക്കോ ബദരിനാഥിലേക്കോ ഹിമാലയത്തിലേക്കോ അല്ല,
എന്നിലൂടെയാണ്, എന്നെ തിരിച്ചറിയാനുള്ള തീര്‍ത്ഥയാത്ര..
എന്റെ പൊയ്മുഖം അങ്ങനെ തന്നെ എന്റെ മുഖത്ത് എടുത്തണിയട്ടെ..
കാപട്യം നിറഞ്ഞ മനസ്സുമായി മറ്റുള്ളവരെ ചോദ്യം ചെയ്യാന്‍ എനിക്കെന്തവകാശം?

എന്റെ യാത്ര ആരംഭിക്കട്ടെ, എന്നെ തേടിയുള്ള എന്റെ യാത്ര..
..
യശോധരന്‍.

5 comments:

  1. ഇതുതന്നെയാണു സാക്ഷാല്‍ ശങ്കരാചാര്യരും തേടിയതു.....ഇന്നും എന്നും എപ്പോളും എല്ലാരും തേടുന്നതും...സ്വന്തം അസ്തിത്വം.....

    ReplyDelete
  2. മലയാലത്തിലെഴുതു...........മംഗ്ലീഷ് വായനക്ക് സുഖമില്ല!

    ReplyDelete
  3. Yathra saphalamakatte...!!

    Manoharam, Ashamsakal...!!!

    ReplyDelete
  4. ..
    യാത്രകള്‍ മനോഹരമാണ്
    ഈ ജീവിത യാത്രയും സഫലമാകട്ടെ.. :)
    ..

    ReplyDelete
  5. ഞാന്‍ പുറകേയുണ്ട്...
    പക്ഷെ ചിലപ്പോള്‍ തിരിഞ്ഞുനടന്നേക്കാം....
    എനിക്ക് അറിയേണ്ടതെന്നെയല്ലെ?
    യശൊധരേട്ടാ...നന്നായിരിക്കുന്നു

    ReplyDelete