Friday, July 2, 2010

no title

മരണമേ,നിന്റെ തണുത്ത കയ്യാലെന്നെ കെട്ടിപ്പുണരൂ...

Monday, June 28, 2010

എന്റെ മാത്രം കാഴ്ചപ്പാടാണ് ഞാനിവിടെ കുറിക്കുന്നത്.ശരിയോ തെറ്റോ എന്നെനിക്കറിയില്ല.
പക്ഷെ പറയാനുള്ളത് പറഞ്ഞേ മതിയാവു എന്നൊരു ഘട്ടത്തിലൂടെയാണ് നാമിന്നു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

          ഒരു സുപ്രഭാതത്തില്‍ സ്വയം പൊട്ടിപ്പുറപ്പെട്ടവരല്ല  നക്സലൈറ്റുകള്‍.നക്സലുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തിനു നെറ്റി ചുളിക്കുന്നു?നമ്മുടെ സ്ഥിരം  കാഴ്ചപ്പാടുകളില്‍ നിന്ന് നാം മോചിതരാവേണ്ടിയിരിക്കുന്നു.കൊലപാതകികളോ   തീവ്രവാദികളോ ആണ് നക്സലുകള്‍ എന്നൊരു തെറ്റായ ധാരണ സമൂഹത്തില്‍ പരന്നിട്ടുണ്ട്.അധികാര രാഷ്ട്രിയത്തിന്റെ പിണിയാളുകള്‍ ചാര്‍ത്തി കൊടുത്തൊരു ലേബല്‍ മാത്രമാണത്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു.സാമൂഹ്യ ചുറ്റുപാടുകള്‍ ആണ് ഒരുവനെ നക്സല്‍ ആക്കി മാറ്റുന്നത്.തീവ്രമായ മനുഷ്യ സ്നേഹത്തില്‍ നിന്നാണ് അവന്റെ പിറവി.സാമൂഹ്യാവസ്ഥകളോടുള്ള ഒരു മനുഷ്യ സ്നേഹിയുടെ അമര്‍ഷവും രോഷവും അവന്റെ സിരകളില്‍ തിളച്ചു മറിയുമ്പോള്‍ ചുറ്റുപാടുമുള്ളതിനോടു തീവ്രമായി പ്രതികരിക്കാന്‍ അവന്‍ നിര്‍ബന്ധിതനാവുന്നു.
         ഏതൊരു മനുഷ്യനും സംഭവിക്കാവുന്ന ചില തെറ്റുകള്‍ നക്സലുകള്‍ക്കും സംഭവിച്ചിട്ടുണ്ടാവാം.നൂറു ശതമാനം ശരി എവിടെയുമുണ്ടാവില്ലല്ലോ.
          ഗാന്ധിജിയോട് ഉള്ളില്‍ ബഹുമാനം പുലര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ,ഈ കാലഘട്ടത്തില്‍ ഗാന്ധിയുടെ മാര്‍ഗ്ഗം എവിടെയും ഫലപ്രദമല്ല തന്നെ.ആയുധത്തെ ആയുധം കൊണ്ട് തന്നെ നേരിടണം എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

Friday, June 18, 2010

ഈശ്വരനോടുള്ള എന്റെ പ്രാർഥന:

             അടുത്ത ജന്മത്തിൽ എനിക്കൊരു കവിയാവണം,കാമുകനാവണം,വിപ്ലവകാരിയാവണം....

Thursday, February 25, 2010

ഒറ്റയാണ്...

ഒറ്റക്കിരിക്കുന്നു ഞാന്‍
ഒറ്റയ്ക്ക് കരയുന്നു
ഒറ്റക്കുറങ്ങുന്നു
ഒറ്റയ്ക്ക് നടക്കുന്നു
ഒറ്റയ്ക്ക് തിന്നുന്നു
ഒറ്റയ്ക്ക് പാടുന്നു
ഒറ്റക്കെഴുതുന്നു
ഒറ്റയ്ക്ക് പ്രണയിക്കുന്നു
ഒറ്റയ്ക്ക് മരിക്കുന്നു
ഒറ്റയ്ക്ക് സ്വപ്നം കാണുന്നു
ഒറ്റയ്ക്ക് പോരാടുന്നു
ഒറ്റയാണ്,ഒറ്റയാണ്,ഒറ്റയാണ് ഞാന്‍.